കൊവിഷീൽഡ് വാക്‌സിന്റെ ഇടവേള കൂട്ടണം; ഗർഭിണികൾക്കും വാക്‌സിൻ സ്വീകരിക്കാമെന്ന് ശുപാർശ

കൊവിഷീൽഡ് വാക്സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി. രണ്ടാമത്തെ ഡോസ് 12 മുതൽ 16 ആഴ്ചക്കുള്ളിൽ എടുത്താൽ മതിയെന്നാണ് ശുപാർശ. നിലവിൽ രണ്ടാമത്തെ ഡോസ് ആറ്
 

കൊവിഷീൽഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി. രണ്ടാമത്തെ ഡോസ് 12 മുതൽ 16 ആഴ്ചക്കുള്ളിൽ എടുത്താൽ മതിയെന്നാണ് ശുപാർശ. നിലവിൽ രണ്ടാമത്തെ ഡോസ് ആറ് മുതൽ എട്ട് ആഴ്ചക്കിടയിൽ എടുക്കണമെന്നായിരുന്നു നിർദേശം

കൊവിഡ് മുക്തരായവർ ആറ് മാസത്തിന് ശേഷമേ വാക്‌സിൻ എടുക്കേണ്ടതുള്ളു. നിലവിൽ കൊവിഡ് മുക്തരായവർ 12 ദിവസത്തിന് ശേഷം വാക്‌സിൻ സ്വീകരിക്കാമെന്നായിരുന്നു മാർഗരേഖ. പ്ലാസ്മ ചികിത്സക്ക് വിധേയരായവർ പന്ത്രണ്ട് ആഴ്ചക്ക് ശേഷം വാക്‌സിൻ സ്വീകരിച്ചാൽ മതി. ഗുരുതര അസുഖങ്ങളുണ്ടായിരുന്നവർ രോഗമുക്തി നേടി എട്ട് ആഴ്ചക്കുള്ളിൽ വാക്‌സിൻ സ്വീകരിച്ചാൽ മതി

ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്‌സിനെടുക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ സ്വീകരിക്കാമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു.