കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥി മുന്നിൽ; അരൂരിലും വട്ടിയൂർക്കാവിലും എൽഡിഎഫ്; മഞ്ചേശ്വരത്ത് റീ കൗണ്ടിംഗ്

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വട്ടിയൂർക്കാവ്, അരൂർ, കോന്നി മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നത്. ഇതിൽ വട്ടിയൂർക്കാവിലും അരൂരിലും എൽ ഡി എഫ് സ്ഥാനാർഥികളാണ്
 

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വട്ടിയൂർക്കാവ്, അരൂർ, കോന്നി മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നത്. ഇതിൽ വട്ടിയൂർക്കാവിലും അരൂരിലും എൽ ഡി എഫ് സ്ഥാനാർഥികളാണ് മുന്നിട്ട് നിൽക്കുന്നത്. കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥിയും മുന്നിട്ട് നിൽക്കുകയാണ്

പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. മഞ്ചേശ്വരത്ത് റീ കൗണ്ടിംഗ് നടക്കുകയാണ്. നിരീക്ഷകന്റെ ആവശ്യപ്രകാരമാണ് റീ കൗണ്ടിംഗ് നടക്കുന്നത്.

വട്ടിയൂർക്കാവിൽ 63 വോട്ടുകൾക്ക് വികെ പ്രശാന്ത് മുന്നിട്ട് നിൽക്കുകയാണ്. അരൂരിൽ മനു സി പുളിക്കൽ 22 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. അതേസമയം കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥി മോഹൻരാജ് 440 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്.