കോൺഗ്രസ് ചന്തയല്ലെന്ന് ഓർക്കണം: നേതാക്കളുടെ വിഴുപ്പലക്കലിനെ രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി

വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ വിഴുപ്പലക്കൽ ശക്തമായതിനെ രൂക്ഷമായി വിമർശിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് ചന്തയല്ലെന്ന് എല്ലാവരും ഓർക്കണം
 

വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ വിഴുപ്പലക്കൽ ശക്തമായതിനെ രൂക്ഷമായി വിമർശിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് ചന്തയല്ലെന്ന് എല്ലാവരും ഓർക്കണം എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം

പരസ്യപ്രസ്താവന വിലക്കിയിട്ടും നേതാക്കൾ പരസ്പരം പഴിചാരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതരെഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് ഈ മാസം മുപ്പതിന് ചേരുന്ന രാഷ്ട്രീയകാര്യസമിതി വിശദമായി ചർച്ച ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലെയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ യോഗം വിളിക്കും. സംഭവിച്ചത് എന്താണെന്ന് വിശകലനം ചെയ്യും. ഇതിനുമപ്പുറം ചർച്ച ആവശ്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതുസംബന്ധിച്ച് ഇനിയാരെങ്കിലും അഭിപ്രായപ്രകടനം നടത്തിയാൽ ഗുരുതരമായ അച്ചടക്കലംഘനമായി നോക്കിക്കാണുമെന്നും മുല്ലപ്പള്ളി പറഞ്ഞു