ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചു

ഐഎൻഎക്സ് ഇടപാട് കേസിൽ ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി പി ചിദംബരം. കഴിഞ്ഞ നാല് അഴ്ചയായി തീഹാർ ജയിലിലാണ് അദ്ദേഹം. ദസറ
 

ഐഎൻഎക്‌സ് ഇടപാട് കേസിൽ ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി പി ചിദംബരം. കഴിഞ്ഞ നാല് അഴ്ചയായി തീഹാർ ജയിലിലാണ് അദ്ദേഹം.

ദസറ അവധി തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയാണ്. ഇതിന് മുമ്പായി ജാമ്യാപേക്ഷയിൽ വാദം കേൾക്കണമെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരമായി വാദം കേൾക്കണമെന്ന അഭ്യർഥനയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി തീരുമാനമെടുക്കും.