ട്യൂഷൻ സെന്ററുകൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവ തുറക്കാം; കൊവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവക്ക് ഇനി നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം പഠനം
 

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവക്ക് ഇനി നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം

പഠനം നടക്കുന്ന ഹാളുകളിൽ ഒരേ സമയം വിദ്യാർഥികളുടെ എണ്ണം ഹാളിന്റെ പരമാവധി ശേഷിയുടെ 50 ശതമാനമോ പരമാവധി 100 വ്യക്തികളോ ആയി പരിമിതപ്പെടുത്തണം. അതേസമയം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ല.

പരിശീലന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനം.