തന്നെയും കാവി പൂശാനാണ് ശ്രമം, ബിജെപിയുടെ ലക്ഷ്യം നടക്കാൻ പോകുന്നില്ലെന്നും രജനികാന്ത്

ബിജെപിയിൽ ചേരുമെന്ന വാർത്തകളെ പാടേ നിഷേധിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്. തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാലത് നടക്കാൻ പോകുന്നില്ലെന്ന് രജനികാന്ത്
 

ബിജെപിയിൽ ചേരുമെന്ന വാർത്തകളെ പാടേ നിഷേധിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്. തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാലത് നടക്കാൻ പോകുന്നില്ലെന്ന് രജനികാന്ത് പ്രതികരിച്ചു

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ രജനികാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. ഇത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് രജനിയുടെ പ്രതികരണം. കമൽഹാസന്റെ നിർമാണകമ്പനിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രജനി

ഏറെക്കാലമായി തമിഴ് രാഷ്ട്രീയത്തിലെ ഉത്തരം കിട്ടാതെ കളിച്ചിരുന്ന ചോദ്യത്തിനാണ് രജനിയുടെ മറുപടിയോടെ വ്യക്തത വന്നിരിക്കുന്നത്. രജനികാന്തിനെ മുൻനിർത്തി തമിഴ്‌നാട് പിടിച്ചെടുക്കാമെന്ന മോഹമായിരുന്നു ബിജെപിക്ക്. എന്നാൽ ബിജെപിയുടെ മോഹം രജനി മുളയിലെ നുള്ളുകയാണ്

നോട്ടുനിരോധനം, കാശ്മീർ വിഷയങ്ങളിലെല്ലാം മോദിയെ പിന്തുണച്ച് രജനികാന്ത് രംഗത്തുവന്നിരുന്നു. ഇത് രജനിയുടെ ബിജെപി ആഭിമുഖ്യമാണെന്ന തരത്തിൽ വാർത്തകളും വന്നിരുന്നു.