പത്തനംതിട്ടയിൽ മൂന്ന് പേരെ കൂടി കൊറോണ ലക്ഷണങ്ങളുമായി ഐസോലേഷനിൽ പ്രവേശിപ്പിച്ചു

കൊവിഡ് 19 രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ മൂന്ന് പേരെ കൂടി ഐസോലേഷനിൽ പ്രവേശിപ്പിച്ചു. ഒരാൾ അമേരിക്കയിൽ നിന്നും മറ്റൊരാൾ പൂനെയിൽ നിന്നും എത്തിയവരാണ്. 19 പേരാണ് നിലവിൽ ഐസോലേഷൻ
 

കൊവിഡ് 19 രോഗലക്ഷണങ്ങളോടെ പത്തനംതിട്ടയിൽ മൂന്ന് പേരെ കൂടി ഐസോലേഷനിൽ പ്രവേശിപ്പിച്ചു. ഒരാൾ അമേരിക്കയിൽ നിന്നും മറ്റൊരാൾ പൂനെയിൽ നിന്നും എത്തിയവരാണ്. 19 പേരാണ് നിലവിൽ ഐസോലേഷൻ വാർഡിൽ കഴിയുന്നത്.

സംസ്ഥാനത്ത് ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളാണ് ഇതിന് പിന്നാലെ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കാസർകോട്, എറണാകുളം ജില്ലകളിൽ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.

സർക്കാർ ഓഫീസുകൾ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങൾ, കബ്ലുകൾ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടും. കടകൾ രാവിലെ 11 മണിക്കും അഞ്ച് മണിക്കും ഇടയിലുള്ള സമയത്ത് മാത്രമേ പ്രവർത്തിക്കാവൂ എന്ന നിർദേശവും നൽകിയിട്ടുണ്ട്. അതിർത്തികളിൽ കർശന പരിശോധനയാണ് നടത്തുന്നത്. അതിർത്തികൾ ഒരോന്നായി അടച്ചു കൊണ്ടിരിക്കുകയാണ്.