പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം: അഞ്ച് മണ്ഡലങ്ങളിൽ തിങ്കളാഴ്ച വോട്ടെടുപ്പ്

സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം പ്രമുഖരെ അണിനിരത്തിയുള്ള റോഡ് ഷോയോടെയാണ് പ്രചാരണത്തിന് കലാശക്കൊട്ട് നടക്കുക. നാളെ ഒരു ദിവസം നിശബ്ദ
 

സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം പ്രമുഖരെ അണിനിരത്തിയുള്ള റോഡ് ഷോയോടെയാണ് പ്രചാരണത്തിന് കലാശക്കൊട്ട് നടക്കുക. നാളെ ഒരു ദിവസം നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്

മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് മൂന്ന് മണ്ഡലങ്ങളിലെങ്കിലും എൽ ഡി എഫും യുഡിഎഫുമാണ് നേർക്കുനേർ പോരാടുന്നത്. അതേസമയം കൂടുതൽ വോട്ടെന്ന ലക്ഷ്യമാണ് ബിജെപിക്ക്. ചില മണ്ഡലങ്ങളിൽ അട്ടിമറി നടക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു

ജാതി കേന്ദ്രീകൃത രാഷ്ട്രീയത്തിലേക്ക് വലതുപക്ഷം അപകടകരമാംവിധം കടന്നുചെല്ലുന്നതും ഈ ഉപതെരഞ്ഞെടുപ്പോടെയാണ് കാണുന്നത്. വട്ടിയൂർക്കാവിൽ നായർ സർവീസ് സൊസൈറ്റിയുടെ ശരിദൂര നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷനെ വരെ ചൊടിപ്പിച്ചിട്ടുണ്ട്