പഴകിയതും ഫോർമാലിൻ കലർത്തിയതുമായ മൽസ്യം പിടിച്ചെടുത്തു

കണ്ണൂർ: ഇരിക്കൂറിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള മൽസ്യ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും, ഫോർമാലിൻ കലർത്തിയതുമായ മൽസ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇരിക്കൂർ സ്പെഷ്യൽ ബ്രാഞ്ച് ഓഫിസർ കെ.
 

കണ്ണൂർ: ഇരിക്കൂറിൻറെ വിവിധ ഭാഗങ്ങളിൽ ഉള്ള മൽസ്യ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ പഴകിയതും, ഫോർമാലിൻ കലർത്തിയതുമായ മൽസ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇരിക്കൂർ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫിസർ കെ. പ്രസാദിന് കിട്ടിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ കണ്ണൂരിൽ ഫുഡ് സേഫ്റ്റി സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

കുട്ടാവ് ജംഗ്ഷൻ, ഇരിക്കൂർ ടൗൺ എന്നിവിടങ്ങളിലുള്ള മാർക്കറ്റുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 23 കിലോ ചെമ്മീൻ, 12 കിലോ മത്തി എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. സ്‌ക്വാഡിൽ ഫുഡ് ഇൻസ്‌പെക്ടർ ജിതിൻ ഡ, ഫിഷറീസ് ഇൻസ്‌പെക്ടർ അനീഷ് കുമാർ ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, സുരേഷ് ബാബു എന്നിവരും സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ കെ. പ്രസാദുമുണ്ടായിരുന്നു.