പിറവം പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രാർഥന ആരംഭിച്ചു; യാക്കോബായ വിഭാഗം നടുറോഡിൽ പ്രതിഷേധിക്കുന്നു

പിറവം പള്ളിയിൽ കോടതി ഉത്തരവ് നടപ്പാക്കുന്നു. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ ആരാധന തുടങ്ങി. ഞായറാഴ്ച കുർബാന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
 

പിറവം പള്ളിയിൽ കോടതി ഉത്തരവ് നടപ്പാക്കുന്നു. ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ ആരാധന തുടങ്ങി. ഞായറാഴ്ച കുർബാന നടത്താൻ ഓർത്തഡോക്‌സ് വിഭാഗത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് ഓർത്തഡോക്‌സ് വിഭാഗം പള്ളിയ്ക്ക് അകത്ത് പ്രവേശിച്ചത്.

പള്ളിക്ക് പുറത്ത് യാക്കോബായ വിഭാഗം ചെറിയ തോതിൽ പ്രതിഷേധം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നടുറോഡിൽ ഇവർ പ്രാർഥന ആരംഭിച്ചു. രാവിലെ 8.30നാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കുർബാന ആരംഭിക്കുന്നത്. മുതിർന്ന വൈദികനായ സ്‌കറിയ വട്ടെക്കാട്ടിലിന്റെ കാർമികത്വത്തിലാണ് കുർബാന

കുർബാനക്ക് ശേഷം പത്തരയോടെ പള്ളി പൂട്ടി ജില്ലാ ഭരണകൂടത്തെ ഏൽപ്പിക്കാനാണ് കോടതി നിർദേശം. പള്ളിയിൽ പ്രതിഷേധം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.