പെട്ടിമുടി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു: എല്ലാവർക്കും വീട്, കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുവീണ് അപകടത്തിൽപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. വീട് നിർമിക്കാനുള്ള സഹായവും സ്ഥലവും ആവശ്യമാണ്. ഇതിന് കണ്ണൻ ദേവൻ കമ്പനിയുടെ
 

രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുവീണ് അപകടത്തിൽപ്പെട്ടവർക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. വീട് നിർമിക്കാനുള്ള സഹായവും സ്ഥലവും ആവശ്യമാണ്. ഇതിന് കണ്ണൻ ദേവൻ കമ്പനിയുടെ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കുട്ടികളുടെ വിദ്യാഭ്യാസം തുടർന്നും നടക്കണം. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികളുണ്ട്. ബിരുദ പഠനം നടക്കേണ്ടതുണ്ട്. അവർക്ക് വിദ്യാഭ്യാസത്തി്‌ന വേണ്ട സഹായം പ്രത്യേകമായി പരിഗണിച്ച് നടപ്പാക്കും. കമ്പനിയുടെ ഭാഗത്ത് നിന്ന് കുറച്ചു നടപടികൾ കൂടി വേണം.

തൊഴിലാളികളെ മാറ്റിത്താമസിപ്പിച്ച ലയങ്ങളുടെ അറ്റുകറ്റപ്പണി നടത്തും. ലയങ്ങളുടെ കാര്യത്തിൽ സർക്കാർ ഗൗരവമായി ചർച്ച നടത്തും. ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും. നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായത്തിന് പുറമെയാണ് വീട് വെച്ച് നൽകുന്നതെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.