ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ സമയം നൽകി ഗവർണർ; 170 പേരുടെ പിന്തുണയുണ്ടെന്ന് ബിജെപി

മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ സമയം നൽകി ഗവർണർ. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
 

മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30 വരെ സമയം നൽകി ഗവർണർ. തങ്ങൾക്ക് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്ത് അജിത് പവാർ ഗവർണർക്ക് നൽകിയെന്നും ബിജെപി പറയുന്നു

ഇന്ന് രാവിലെ എട്ട് മണിക്കാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ രൂപീകരണം അന്തിമഘട്ടത്തിൽ നിൽക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് ബിജെപി സർക്കാർ രൂപീകരിച്ചത്. അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനം എന്നാണ് ശരദ് പവാർ പ്രതികരിച്ചത്.

മുംബൈയിൽ ഇപ്പോൾ ശരദ് പവാറും ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയും ഒരുമിച്ച് സംയുക്ത പത്ര സമ്മേളനം നടത്തുകയാണ്. കോൺഗ്രസ് നേതാക്കളും മുംബൈയിൽ അടിയന്തര യോഗം ചേരുന്നുണ്ട്