മതഗ്രന്ഥം വിതരണം ചെയ്ത സംഭവം: മന്ത്രി കെ ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്ത കേസിൽ മന്ത്രി കെ ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. കോൺസുലേറ്റ് വഴി ഖുർആൻ കൊണ്ടുവന്ന് വിതരണം
 

യുഎഇ കോൺസുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്ത കേസിൽ മന്ത്രി കെ ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. കോൺസുലേറ്റ് വഴി ഖുർആൻ കൊണ്ടുവന്ന് വിതരണം ചെയ്തതിൽ മന്ത്രി ചട്ടലംഘനം നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ

കോൺസുലേറ്റിന്റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെ കൊണ്ടുവന്ന മതഗ്രന്ഥം പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അർഹത നഷ്ടപ്പെട്ടു. നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാർ നേരിട്ട് ബന്ധപ്പെടാൻ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യ മന്ത്രാലയം വഴിയാണ് ആശയവിനിമയം നടത്തേണ്ടത്. ഇത് ലംഘിക്കപ്പെട്ടു

ഡോളർ കടത്തുകേസിൽ കോൺസുലേറ്റ് ജീവനക്കാരനായിരുന്ന ഖാലിദിനെ പ്രതി ചേർക്കാനാവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതി ഇന്ന് പരിഗണിക്കും. ഇയാൾക്ക് നയതന്ത്ര പരിരരക്ഷയില്ലേയെന്ന് കോടതി ചോദിച്ചിരുന്നു. ഇതിൽ കസ്റ്റംസ് ഇന്ന് മറുപടി നൽകും.