മരടിലെ ഫ്‌ളാറ്റുടമകൾ നിരാഹാര സമരം അവസാനിപ്പിച്ചു; ഒഴിഞ്ഞുപോകാമെന്ന് ഉറപ്പ് നൽകി

മരടിലെ ഫ്ളാറ്റുടമകൾ നിരാഹാര സമരം അവസാനിപ്പിച്ചു. ജില്ലാ കലക്ടറുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം. നിശ്ചിത സമയപരിധിക്കുള്ളിൽ ഫ്ളാറ്റുകൾ ഒഴിഞ്ഞുപോകാമെന്ന് ഇവർ അറിയിച്ചു. കൃത്യമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ സമരം
 

മരടിലെ ഫ്‌ളാറ്റുടമകൾ നിരാഹാര സമരം അവസാനിപ്പിച്ചു. ജില്ലാ കലക്ടറുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം. നിശ്ചിത സമയപരിധിക്കുള്ളിൽ ഫ്‌ളാറ്റുകൾ ഒഴിഞ്ഞുപോകാമെന്ന് ഇവർ അറിയിച്ചു.

കൃത്യമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ സമരം വീണ്ടും ആരംഭിക്കും. മാറിത്താമസിക്കുന്നതിന് ആവശ്യമായ വാടക സർക്കാർ നൽകണമെന്ന് ഫ്‌ളാറ്റുടമകൾ അധികൃതരോട് ആവശ്യപ്പെട്ടു. വൈദ്യുതി ബന്ധവും വെള്ളവും പുന:സ്ഥാപിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു.