മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി വളരെ മുന്നിൽ; കേരളത്തിൽ എൽ ഡി എഫ് മുന്നിൽ

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും കേരളമടക്കമുള്ള 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും തുടക്കം മുതലെ ബിജെപി മുന്നിട്ട്
 

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും കേരളമടക്കമുള്ള 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണൽ ആരംഭിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും തുടക്കം മുതലെ ബിജെപി മുന്നിട്ട് നിൽക്കുകയാണ്

മഹാരാഷ്ട്രയിൽ ഫലസൂചനകൾ പുറത്തുവന്ന 76 മണ്ഡലങ്ങളിൽ 51 എണ്ണത്തിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. 20 എണ്ണത്തിൽ കോൺഗ്രസും 5 എണ്ണത്തിൽ മറ്റുള്ളവരും മുന്നിട്ട് നിൽക്കുന്നു.

ഹരിയാനയിൽ ബിജെപി 28 മണ്ഡലങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസ് നാല് മണ്ഡലങ്ങളിലും മറ്റുള്ളവർ ഒരു മണ്ഡലത്തിലും മുന്നിട്ട് നിൽക്കുയാണ്. 90 മണ്ഡലങ്ങളാണ് ആകെ ഹരിയാനയിലുള്ളത്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

കേരളത്തിൽ വട്ടിയൂർക്കാവ്, അരൂർ മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നത്. രണ്ട് മണ്ഡലങ്ങളിലും എൽ ഡി എഫ് സ്ഥാനാർഥികലാണ് മുന്നിട്ട് നിൽക്കുന്നത്