മാസപ്പിറവി കണ്ടു; നാളെ റമസാന്‍ ഒന്ന്

കോഴിക്കോട്: കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദർശിച്ചതിനാൽ വെള്ളിയാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഇരു സമസ്തയുടെയും നേതാക്കളായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ,
 

കോഴിക്കോട്: കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം.

കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദർശിച്ചതിനാൽ വെള്ളിയാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഇരു സമസ്തയുടെയും നേതാക്കളായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, സയ്യിദ് ളിയാഉൽ മുസ്ഥഫ മാട്ടൂൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു. എല്ലാ വായനക്കാർക്കും മെട്രോ ജേണൽ ഓൺലൈന്റെ റമസാൻ ആശംസകൾ.