രാജ്യസഭയിലെ പ്രതിഷേധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനങ്ങൾ പ്രതിപക്ഷം മുന്നോട്ടുവെച്ചു

രാജ്യസഭയിലെ പ്രതിഷേധം അവസാനിപ്പിക്കാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ച് പ്രതിപക്ഷം. വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ സഭാ ബഹിഷ്കരണം തുടരുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. വ്യവസ്ഥകൾ ഉപാധികളോടെ അംഗീകരിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു
 

രാജ്യസഭയിലെ പ്രതിഷേധം അവസാനിപ്പിക്കാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ച് പ്രതിപക്ഷം. വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ സഭാ ബഹിഷ്‌കരണം തുടരുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. വ്യവസ്ഥകൾ ഉപാധികളോടെ അംഗീകരിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു

സ്വാമിനാഥൻ കമ്മീഷൻ ശുപാർശപ്രകാരം മിനിമം താങ്ങുവില, സസ്‌പെൻഡ് ചെയ്തവരെ തിരിച്ചെടുക്കുക, സ്വകാര്യ മേഖലയെ നിയന്ത്രിക്കാൻ മറ്റൊരു കാർഷിക ബിൽ എന്നീ മൂന്ന് വ്യവസ്ഥകളാണ് പ്രതിപക്ഷം മുന്നോട്ടുവെച്ചത്.

സസ്‌പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കണമെങ്കിൽ സഭയിലെ പെരുമാറ്റത്തിൽ അവർ ഖേദം പ്രകടിപ്പിക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാൽ കാർഷിക ബില്ലിൽ ചർച്ച വെക്കാമെനന്നും വോട്ടിനിടാമെനന്നും അദ്ദേഹം പ്രതിപക്ഷത്തെ അറിയിച്ചു

കാർഷിക ബിൽ രാജ്യസഭയിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് എട്ട് എംപിമാരെയാണ് സസ്‌പെന#്ഡ് ചെയ്തത്. ഇതേ തുടർന്ന് അംഗങ്ങൾ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചിരുന്നു.