വട്ടിയൂർക്കാവിലും കോന്നിയും എൽ ഡി എഫ് വിജയമുറപ്പിച്ചു; മഞ്ചേശ്വരത്ത് യുഡിഎഫും

അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും എൽ ഡി എഫ് സ്ഥാനാർഥികൾ വിജയമുറപ്പിച്ചു. വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് 4700 വോട്ടുകൾക്ക് മുന്നിലാണ്. കോന്നിയിൽ കെ
 

അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും എൽ ഡി എഫ് സ്ഥാനാർഥികൾ വിജയമുറപ്പിച്ചു. വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് 4700 വോട്ടുകൾക്ക് മുന്നിലാണ്.

കോന്നിയിൽ കെ യു ജനീഷ് കുമാറിന്റെ ലീഡ് 5000 കടന്നു. നിലവിൽ 5003 വോട്ടുകൾക്ക് മുന്നിലാണ് അവർ. വട്ടിയൂർക്കാവിലും കോന്നിയിലും എൽ ഡി എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു

അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ലീഡ് 2197 ആയി ഉയർന്നു. എൽ ഡി എഫിന്റെ സിറ്റിംഗ് സീറ്റായ അരൂരിലെ തിരിച്ചടിയാണ് ഇടതുപക്ഷത്തെ ഞെട്ടിക്കുന്നത്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദ് 3248 വോട്ടുകൾക്ക് മുന്നിലാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എം സി കമറുദ്ദീൻ വിജയം ഉറപ്പിച്ചു കഴിഞ്ഞു. നിലവിൽ 3233 വോട്ടുകൾക്ക് മുന്നിലാണ് അദ്ദേഹം.