വരാനിരിക്കുന്ന ദിനങ്ങൾ നിർണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; ലോക്ക് ഡൗൺ നീട്ടുമോയെന്നതിനും ഉത്തരം

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വരാനിരിക്കുന്ന ദിവസങ്ങൾ നിർണായകമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഡോ. ഹർഷവർധൻ. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ നാല് ആഴ്ച വരെ സമയമെടുത്തേക്കും. ലോക്ക് ഡൗൺ
 

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വരാനിരിക്കുന്ന ദിവസങ്ങൾ നിർണായകമെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഡോ. ഹർഷവർധൻ. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ നാല് ആഴ്ച വരെ സമയമെടുത്തേക്കും. ലോക്ക് ഡൗൺ സാമൂഹ്യവ്യാപനം തടയുന്നതിൽ ഫലപ്രദമാണ്. വിദേശത്ത് നിന്നെത്തിയവരിലും അവരുമായി ബന്ധപ്പെട്ടവരിലുമാണ് രോഗബാധ കണ്ടെത്തിയയെന്നും മന്ത്രി പറഞ്ഞു

കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള മരുന്ന് കണ്ടെത്തുന്നതിന് നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. വാക്‌സിനിലേക്ക് ഇതുവരെ എത്തിയിട്ടില്ല. രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരിലാണ് കൊവിഡ് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്.

രാജ്യത്ത് ലോക് ഡൗൺ നീട്ടുമോയെന്ന ചോദ്യത്തിന് ഇനിയും കൂടുതൽ ദൂരം പോകാനുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. നിലവിലെ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. 1965 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.