സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഇന്ന് 488 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ചത് 234 പേര്‍ക്ക്
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാന്നൂറ് കടന്നു. ഇന്ന് 488 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്
Jul 11, 2020, 18:12 IST
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാന്നൂറ് കടന്നു.
ഇന്ന് 488 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിന് പുറമേ വിദേശത്തു നിന്നും വന്ന 167 പേര്‍ക്കും, ഇത സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തിയ 76 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 143 പേര് രോഗമുക്തി നേടി.