സി.എഫ്.എൽ ബൾബുകൾ നിരോധിക്കും; തെരുവു വിളക്കുകൾ പൂർണമായും എൽ.ഇ.ഡിയിലേക്കു മാറും, കാൻസർ മരുന്നുകൾക്ക് വില കുറയും

ഈ വർഷം നവംബർ മാസത്തോടെ സിഎഫ്എൽ ബൾബുകൾ പൂർണമായും നിരോധിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചു. തെരുവുവിളക്കുകൾ പൂർണമായും എൽഇഡിയിലേക്കു മാറുമെന്നും ധനമന്ത്രി പറഞ്ഞു .
 
ഈ വർഷം നവംബർ മാസത്തോടെ സിഎഫ്എൽ ബൾബുകൾ പൂർണമായും നിരോധിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചു. തെരുവുവിളക്കുകൾ പൂർണമായും എൽഇഡിയിലേക്കു മാറുമെന്നും ധനമന്ത്രി പറഞ്ഞു .

കാൻസർ മരുന്നുകൾക്ക് വില കുറയുമെന്നും അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്നുകളുടെ ഉത്പാദനം കെഎസ്ഡിപിയിലൂടെ ആരംഭിക്കും എന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. 250 പ്രതിദിനം ചിലവ് വരുന്ന മരുന്ന് 28 രൂപയ്ക്ക് കെഎസ്ഡിപി ലഭ്യമാക്കും, ബജറ്റ് അവതരണത്തിൽ തോമസ് ഐസക് പറഞ്ഞു. മെഡിക്കൽ സർവീസ് കോർപ്പറേഷന് 50 കോടി അനുവദിക്കും. ക്യാൻസറിനുള്ള മരുന്നുകളുടെ ഉത്പാദനവും കിഫ്ബി സഹായത്തോടെ പ്രത്യേക പാർക്ക് സജ്ജമാക്കും.