സീറ്റ് നൽകിയില്ല; സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ഹരിയാന കോൺഗ്രസ് മുൻ അധ്യക്ഷന്റെ പ്രതിഷേധം

കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചെന്നും അനർഹർക്ക് സീറ്റ് നൽകിയെന്നും
 

കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചെന്നും അനർഹർക്ക് സീറ്റ് നൽകിയെന്നും ആരോപിച്ചാണ് പ്രതിഷേധം. ഹരിയാന മുൻ അധ്യക്ഷൻ അശോക് തൻവാറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം

എ.സി മുറികളിൽ ഇരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയവർക്ക് സീറ്റ് നൽകി. അഞ്ച് വർഷം പാർട്ടിക്കായി അധ്വാനിച്ചവരെ തഴഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി നിർദേശം അവഗണിച്ചവർക്ക് സീറ്റ് നൽകിയെന്നും ഇവർ ആരോപിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെതിരെയും ഇവർ മുദ്രവാക്യങ്ങൾ മുഴക്കി. ഒക്ടോബർ 21നാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ്.