സ്വപ്നയെയും സന്ദീപിനെയും ഉച്ചയോടെ കൊച്ചിയിലെത്തിക്കും; അറസ്റ്റ് രേഖപ്പെടുത്തി
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എന്‍ ഐ എ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ഇന്നലെ രാത്രിയോടെ ബംഗളൂരുവിലെ ബിടിഎം ലേ ഔട്ട് ഹോട്ടലില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ആറ് ദിവസമായി ഇവര്‍ ഒളിവിലായിരുന്നു
രാത്രി യാത്രാ നിയന്ത്രണം കണക്കിലെടുത്താണ് ഇരുവരെയും കൊണ്ട് ഇന്നലെ തന്നെ തിരിക്കാതിരുന്നത്. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തും. ഇതിന് ശേഷം പരമാവധി കസ്റ്റഡിയില്‍ വെച്ച ശേഷം കോടതിയില്‍ ഹാജരാക്കാനായിക്കും അന്വേഷണ സംഘത്തിന്റെ നീക്കം
തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ സഹോദരന് ഫോണ്‍ വന്നതാണ് ഇവരെ പിടികൂടാന്‍ സഹായകരമായത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാന്‍ നിര്‍ദേശിച്ചാണ് സന്ദീപ് സഹോദരനെ വിളിച്ചത്.
തുടര്‍ന്ന് കസ്റ്റംസ് എന്‍ ഐ എയും കേരളാ പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികള്‍ ബംഗളൂരുവിലാണെന്ന് കണ്ടെത്തിയത്. സ്വപ്നക്കൊപ്പം ഭര്‍ത്താവും കുട്ടിയും ഉണ്ടായിരുന്നുവെന്നാണ് വിവരം