ആർട്ടിക് സാഹസിക യാത്രയിൽ പങ്കെടുക്കാനൊരുങ്ങി പ്രവാസി മലയാളിയായ കോഴിക്കോട്ടുകാരൻ
Aug 13, 2024, 21:35 IST
മനുഷ്യവാസം പോലും സാധ്യമല്ലാത്ത ഭൂമിയുടെ ഉത്തരധ്രുവത്തിൽ, 300 കിലോമീറ്റർ നീണ്ടു നിൽക്കുന്ന ലോകത്തെ തന്നെ എറ്റവും സാഹസികമായ ആർട്ടിക് പോളാർ എക്‌സ്‌പെഡിഷനു പങ്കെടുക്കാൻ വേണ്ടി ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുകയാണ് സമീൽ അലി.
കോഴിക്കോട് സ്വദേശിയായ സമീൽ കുവൈത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.
130 ഓളം രാജ്യങ്ങളിൽ നിന്നും 20 പേർക്കാണ് ഈ സാഹസിക യാത്രയിൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിക്കുക. ഓൺലൈൻ വഴിയുള്ള വോട്ടിങ്ങിൽ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികൾക്കാണ് ആർട്ടിക്ക് ദൗത്യത്തിന് ആദ്യം അർഹത ലഭിക്കുക.