ഇറാഖ് സേന പിടികൂടിയ ഐ.എസ് ഭീകരന് തൂക്കം 250 കിലോ; കൊണ്ടുപോയത് ട്രക്ക് വിളിച്ച്

സോഷ്യൽ മീഡിയയിൽ ‘ജബ്ബ ദി ജിഹാദി’ എന്ന് വിളിക്കുന്ന ഐ.എസ് ഭീകരനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോവാൻ കഴിയാതെ ഇറാഖ് സേന കുഴങ്ങി. 250 കിലോഗ്രാം തൂക്കമുള്ള
 

സോഷ്യൽ മീഡിയയിൽ ‘ജബ്ബ ദി ജിഹാദി’ എന്ന് വിളിക്കുന്ന ഐ.എസ് ഭീകരനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോവാൻ കഴിയാതെ ഇറാഖ് സേന കുഴങ്ങി. 250 കിലോഗ്രാം തൂക്കമുള്ള ഭീകരൻ കാറിനുള്ളിൽ കൊള്ളാതായതോടെ ട്രക്ക് വിളിച്ചാണ് സേന കൊണ്ടു പോയത്.

അറസ്റ്റിലായ അബു അബ്ദുൽ ബാരി സുരക്ഷാ സേനയ്‌ക്കെതിരായ പ്രകോപനപരമായ പ്രസംഗങ്ങൾക്ക് പേരുകേട്ടയാളാണെന്നും ഐസിസ് സംഘങ്ങളുടെ പ്രധാന നേതാവാണെന്നും ഇറാഖ് സേനയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.