ഹോം › ലോകം

37 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി, 1500 പേർക്ക് ശിക്ഷാ ഇളവ്; പടിയിറങ്ങും മുമ്പ് ബൈഡന്റെ നിർണായക തീരുമാനം

By MJ Desk · 24 Dec 2024, 10:41 AM

അമേരിക്കയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. വധശിക്ഷക്ക് വേണ്ടി വാദിക്കുന്ന ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ നിർണായക ഉത്തരവ്. 1500 പേരുടെ ജയിൽശിക്ഷ ഇളവ് ചെയ്ത് ബൈഡൻ രണ്ടാഴ്ച മുമ്പ് ഉത്തരവിറക്കിയിരുന്നു പോലീസുകാരെയും പട്ടാളക്കാരെയും കൊന്നവരും ലഹരിമരുന്ന് ഇടപാട് നടത്തിയവരും ബാങ്ക് കൊള്ള ചെയ്തവരുമെല്ലാം ശിക്ഷാ ഇളവ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. ട്രംപിന്റെ ഭരണകാലത്ത് 13 ഫെഡറൽ തടവുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ഇനി മൂന്ന് പേർ മാത്രമാണ് ഫെഡറൽ സർക്കാരിന്റെ വധശിക്ഷ തടവുകാരായി ബാക്കിയുള്ളത്. 2021 ജനുവരി 20ന് അധികാരമേറ്റ ബൈഡൻ അതേ വർഷം തന്നെ വധശിക്ഷക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#joe biden

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›