ഹോം › ലോകം

സിറിയയിൽ കുടുങ്ങിയ 75 ഇന്ത്യക്കാരെ സുരക്ഷിതമായി ലെബനനിലേക്ക് മാറ്റി; ഉടൻ നാട്ടിലേക്ക് തിരിക്കും

By MJ Desk · 11 Dec 2024, 08:22 AM

ആഭ്യന്തര കലഹത്തെ തുടർന്ന് വിമതർ അധികാരം പിടിച്ച സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. 75 പേരെയും സുരക്ഷിതമായി ലെബനനിലേക്ക് മാറ്റിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജമ്മു കാശ്മീരിൽ നിന്ന് സിറിയയിൽ എത്തി കുടുങ്ങിയ 44 പേരും ഇവരിലുണ്ട്. ലെബനനിൽ നിന്ന് ഇവർ ഇന്ത്യയിലേക്ക് തിരിക്കും ജമ്മു കാശ്മീരിൽ നിന്ന് തീർഥാടനത്തിനായി എത്തിയ 44 പേർ സിറിയയിൽ കുടുങ്ങുകയായിരുന്നു. സെയ്ദ സൈനബിൽ എത്തിയപ്പോഴേക്കും ആഭ്യന്തര സംഘർഷം രൂക്ഷമാകുകയും മടങ്ങാൻ സാധിക്കാതെ കുടുങ്ങി പോകുകയുമായിരുന്നു. ദമാസ്‌കസിലെ ഇന്ത്യൻ എംബസിയും ബെയ്‌റൂത്തിലെ എംബസിയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് 75 പേരെയും സുരക്ഷിതമായി ലെബനനിൽ എത്തിച്ചത് ലെബനനിൽ നിന്ന് ലഭ്യമാകുന്ന ആദ്യ വിമാനത്തിൽ തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ആഭ്യന്തര സംഘർഷം രൂക്ഷമായ ഘട്ടത്തിൽ തന്നെ സിറിയയിലുള്ള ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങാൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#indians evacuated from syria

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›