അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ

 

അമിതമായി വെള്ളം കുടിച്ചതാകാം 32-ാം വയസിൽ ബ്രൂസ് ലീയുടെ അകാല മൃത്യുവിനു കാരണമായതെന്ന പഠനവുമായി ശാസ്ത്രജ്ഞർ.

ലീ മരിച്ച് ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് ലീയുടെ മരണകാരണത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളുമായി ശാസ്ത്രജ്ഞർ എത്തുന്നത്.

ബ്രൂസ് ലീ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനാൽ നടന്റെ മരണം എന്നും ശാസ്ത്രലോകത്തിന് താൽപര്യമുള്ള പഠന വിഷയമാണ്.

അപകടകരമാം വിധം വെള്ളം കുടിച്ചത് ഹൈപ്പോനാട്രീമിയ എന്ന അവസ്ഥയിലേക്ക് ലീയെ നയിച്ചതാകാമെന്നും, ഇതാണ് മരണകാരണമായതെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്.

“ബീ വാട്ടർ, മൈ ഫ്രണ്ട്” എന്ന ലീയുടെ പ്രശസ്തമായ സന്ദേശം ഉദ്ധരിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞരുടെ ഈ വെളിപ്പെടുത്തലുകൾ.