ഇറാനിൽ പ്രതിഷേധക്കാർക്ക് നേരെ ഭീകരാക്രമണം; വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
 

 

തെക്കുപടിഞ്ഞാറൻ ഇറാനിലെ ഖുസൈസ്ഥാൻ പ്രവിശ്യയിൽ പ്രതിഷേധക്കാർക്കും സുരക്ഷാ സേനക്കും നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. രണ്ട് മോട്ടോർ സൈക്കിളിലുകളിലെത്തിയ സായുധരായ ഭീകരർ ഇസെഹ് നഗരത്തിലെ സെൻട്രൽ മാർക്കറ്റിൽ വെച്ചാണ് പ്രതിഷേധക്കാർക്കും സുരക്ഷാ സേനക്കും നേരെ വെടിയുതിർത്തത്.

വെടിവെപ്പിൽ പത്തിലധികം പേർക്ക് പരുക്കേറ്റു. വെടിവെപ്പിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഒക്ടോബർ 26ന് ഷാ ചെറാഗ് ശവകുടീരനത്തിന് നേർക്കും ആക്രമണം നടന്നിരുന്നു. 31 പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്‌സ അമിനിയെന്ന യുവതിയെ മത പോലീസ് മർദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഇറാനിൽ പ്രതിഷേധം നടക്കുന്നത്.