ഹോം › ലോകം

സൗര കൊടുങ്കാറ്റ് ഭൂമിയിലേക്ക് എത്തുന്നു; വരും ദിവസങ്ങൾ ഭൂമിക്ക് നിർണായകം

By News Desk · 06 Oct 2024, 11:39 AM

ഭൂമിക്ക് വളരെ നിർണായകമായ ദിവസങ്ങളാണ് വരാനിരിക്കുന്നത്. വീണ്ടും സൗര കൊടുങ്കാറ്റ് ഭൂമിയിലേക്ക് എത്തുന്നുവെന്ന മുന്നറിയിപ്പുമായി നാസ. കഴിഞ്ഞ മെയ് മാസത്തിൽ ആണ് അവസാനം സൗരക്കാറ്റ് ഭൂമിയിൽ പതിച്ചത്. ശാസ്ത്രലോകം പറയുന്നത് ഇന്ത്യയിലും സോളാർ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ്. ഇത് ഇലക്ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന സോളാർ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഡയറക്ടർ ഡോ.അന്നപൂർണി സുബ്രഹ്മണ്യൻ പറഞ്ഞു. ശാസ്ത്രജ്ഞർ ഇത് നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഉപ​ഗ്രഹ ഓപ്പറേറ്റർമാരോട് നിർ‌ദേശിച്ചിട്ടുണ്ടെന്നും ഇസ്രോയിലെ വിദ​ഗ്ധർ അറിയിച്ചു. സൗരക്കാറ്റ് ഭൂമിയിൽ പതിക്കാൻ കുറച്ച് ദിവസങ്ങൾ എടുക്കും. കാന്തികമണ്ഡലത്തിൽ എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ‌ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഡോ.അന്നപൂർണി പറഞ്ഞു. സൂര്യ‌നിൽ നിന്ന് സൗരയൂഥത്തിലേക്ക് കണങ്ങളും കാന്തികക്ഷേത്രങ്ങളും മറ്റ് വസ്തുക്കളും പൊട്ടിത്തെറിച്ചുണ്ടാകുന്ന സ്ഫോടനത്തെയാണ് സൗരക്കാറ്റ് എന്ന് വിളിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ഭൂമിയിൽ പതിച്ച സൗരക്കാറ്റിന്റെ ഫലമായി വടക്കൻ അർദ്ധഗോളത്തിൽ ഉടനീളം അറോറ ഡിസ്പ്ലേകൾ സൃഷ്ടിച്ചിരുന്നു. സൗരകണങ്ങൾ ഭൂമിയുടെ അന്തരീക്ഷവുമായി ഇടപഴകുമ്പോൾ ഉണ്ടാകുന്ന പ്രകാശത്തെയാണ് അറോറ ഡിസ്പ്ലേ എന്നുവിളിക്കുന്നത്. സാധാരണയായി താഴ്ന്ന ധ്രുവപ്രദേശങ്ങളിൽ രാത്രിയിൽ മാത്രമേ ഇവ ദൃശ്യമാകൂ. സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമിട്ടെത്തുമ്പോൾ ഭൂമിയുടെ കാന്തികമണ്ഡലത്തിൽ ജിയോമാഗ്നെറ്റിക് കൊടുങ്കാറ്റ് എന്ന പ്രതിഭാസം സൃഷ്ടിക്കുന്നു. ഇത് വൈദ്യുതിബന്ധം നിലയ്‌ക്കാനും ആശയവിനിമയ സംവിധാനങ്ങളെ തകരാറിലാക്കാനും കാരണമാകും. അറോറകളും ദൃശ്യമാകും. ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും സൗരക്കാറ്റിൽ നിന്ന് സംരക്ഷണം നൽകുന്നതിനാൽ തന്നെ ഇവ ഭൂമിയിലെ ജീവജാലങ്ങളെ നേരിട്ട് ബാധിക്കില്ലെന്നതും ശ്രദ്ധേയമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബംഗ്ലാദേശിൽ വീണ്ടും കലാപം രൂക്ഷമാകുന്നു; മന്ത്രിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം, 72 ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് തീയിട്ടുമ്യാൻമർ വംശഹത്യ വിധി: യുഎസ് കരുതലോടെ പ്രതികരിക്കുമ്പോൾ യുഎൻ പരമോന്നത കോടതിയുടെ ‘നിർണ്ണായക’ പങ്കിനെ പ്രശംസിച്ച് യൂറോപ്യൻ യൂണിയൻസാങ്കേതിക തടസ്സങ്ങൾക്കിടെ യുഎസ് സൈബർ മേധാവി ഷോൺ കെയ്ൻക്രോസിനെ ട്രംപ് പുറത്താക്കി; പെന്റഗൺ ഉദ്യോഗസ്ഥ കിർസ്റ്റൺ ഡേവിസിന് ചുമതല​ചരിത്രപരമായ ത്രികക്ഷി ചർച്ചയ്ക്ക് മുന്നോടിയായി പുടിനുമായുള്ള ‘മികച്ച ബന്ധത്തെ’ പ്രശംസിച്ച് ട്രംപ്; ഷി ജിൻപിങ്ങും പുടിനും ട്രംപും ഒരേ വേദിയിൽഎപെക് ഉച്ചകോടി: ട്രംപിനെ ചൈനാ സന്ദർശനത്തിനിടെ സ്വാഗതം ചെയ്ത് ഷി ജിൻപിങ്; യൂറോപ്പ് ‘അപമാനകരമായ പതനത്തിലെന്ന്’ പുടിൻതൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം
പൂർണ്ണ പേജ് കാണുക ›