ഹോം › ലോകം

ഇന്ത്യൻ വംശജനായ യുവാവ് വാഷിംഗ്ടണിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

By MJ Desk · 20 Jan 2025, 05:39 PM

ജോലി തേടി വാഷിംഗ്ടണിലെത്തിയ ഇന്ത്യൻ സ്വദേശിയായ യുവാവ് അക്രമികളുടെ വെടിയേറ്റ് മരിച്ചു. ഹൈദരാബാദിലെ ആർ കെ പുരം ഗ്രീൻ ഹിൽസ് കോളനിയിൽ താമസിക്കുന്ന രവി തേജയെന്ന 26കാരനാണ് കൊല്ലപ്പെട്ടത്. 2022 മാർച്ചിലാണ് യുവാവ് ബിരുദാനന്തര ബിരുദത്തിനായി യുവാവ് യുഎസിലേക്ക് പോയത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ജോലി നോക്കുന്നതിനിടെയാണ് കൊലപാതകം. ആക്രമണത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ലോക്കൽ അന്വേഷിച്ച് വരികയാണെന്നും കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി യുഎസിൽ നിരവധി ഇന്ത്യൻ വംശജരായ വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ചിക്കാഗോയിൽ പെട്രോൾ പമ്പിൽ വെച്ച് തെലങ്കാന സ്വദേശിയായ വിദ്യാർഥി വെടിയേറ്റ് മരിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍
പൂർണ്ണ പേജ് കാണുക ›