ഹോം › ലോകം

ആയിരത്തിലധികം മനുഷ്യരെ കൊന്ന ആഫ്രിക്കന്‍ തേനീച്ച

By Admin Desk · 21 Oct 2024, 09:58 PM

ആയിരത്തിലധികം മനുഷ്യരെ കൊന്ന കുപ്രസിദ്ധ കുഞ്ഞന്‍ എന്നു നമുക്ക് വേണമെങ്കില്‍ അഫ്രിക്കന്‍ തേനീച്ചയെ വിശേഷിപ്പിക്കാം. പടിഞ്ഞാറന്‍ തേനീച്ചയുടെ (അപിസ് മെലിഫെറ) ഒരു സങ്കരയിനമാണിത്. കിഴക്കന്‍ ആഫ്രിക്കയിലെ താഴ്ന്ന പ്രദേശത്താണ് ഈ തേനീച്ചയെ കൂടുതലായും കാണാന്‍ കഴിയുന്നത്. നാം കാണുന്ന മറ്റ് തേനീച്ചകളെ അപേക്ഷിച്ച് ആഫ്രിക്കന്‍ തേനീച്ചകള്‍ സാധാരണയായി കൂടുതല്‍ പ്രതിരോധശേഷിയുള്ളവയാണ്. ചെറിയ പ്രകോപനം മതി ഇവ ധ്രുതഗതിയില്‍ ആക്രമണോത്സുകരാവാന്‍. മനുഷ്യരോ, മൃഗങ്ങളോ തങ്ങള്‍ക്ക് അപകടകരമായി വരുന്നെന്നു തോന്നിയാല്‍ ഇവ കൂട്ടത്തോടെ പണി തുടങ്ങും. നൂറു കണക്കിനും ആയിരക്കണക്കിനും തേനീച്ചകളാവും തങ്ങളുടെ കൊമ്പുകളിലെ വിഷം ശത്രുവിന്റെ ദേഹത്തേക്ക് കുത്തിവെക്കുക. കണ്ണിലും മൂക്കിലും ചെവിയിലും വായിലുമെല്ലാം നിമിഷങ്ങള്‍ക്കകം അവ കയറും. പിന്നെ അധികം താമസമുണ്ടാവില്ല മനുഷ്യനായാലും മൃഗമായാലും ചത്തൊടുങ്ങാന്‍. നദീതീരങ്ങളോട് ചേര്‍ന്ന മരങ്ങളില്‍ കൂടുകൂട്ടാന്‍ ഇഷ്ടപ്പെടുന്ന ഇവ തങ്ങളുടെ ശത്രുക്കളെ നാനൂറു മീറ്ററോളം വിടാതെ പിന്തുടര്‍ന്ന് ആക്രമിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചുറ്റും ഒരു വലിയ അലാറം സോണ്‍ ഉപയോഗിച്ച്, ആക്രമണാത്മകമായി കൂട് സംരക്ഷിക്കുന്നതാണ് ഇവയുടെ ശൈലി. മറ്റുള്ള തേനീച്ചകളെ അപേക്ഷിച്ച് കൂടിനുള്ളില്‍ ”ഗാര്‍ഡ്” തേനീച്ചകളുടെ എണ്ണം കൂടുതലായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. ആഫ്രിക്കന്‍ വനാന്തരങ്ങളിലും മറ്റുമുള്ള അനേകം കുതിരകളെയും ഇതര മൃഗങ്ങളെയുമെല്ലാം ഇവന്‍ കൊന്നൊടുക്കിയിട്ടുണ്ട്. ഇടയ്ക്കിടെ കൂട്ടം കൂടാനും കൂടുതല്‍ ദൂരം പോകാനും പ്രവണത കാണിക്കുന്ന ഈ തേനീച്ചകള്‍ പെട്ടെന്ന് ഒരു ദിവസം കൂടുവിട്ട് കൂട്ടമായി ഇവ സ്ഥലംമാറുന്നതും അത്ഭുതകരമായ കാര്യമാണ്. ഏകദേശം ആയിരത്തില്‍ അധികം മനുഷ്യരുടെ മരണത്തിന് ഇവ കാരണമായിട്ടുണ്ടെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ആഫ്രിക്കന്‍ തേനീച്ചകളുടെ കുത്തേറ്റ് ഓരോ വര്‍ഷവും രണ്ട് മുതല്‍ മൂന്നു മനുഷ്യര്‍വരെ കൊല്ലപ്പെടുന്നതായാണ് വിവരം. ആഫ്രിക്കന്‍ തേനീച്ചയുടെ കുത്ത് മറ്റേതൊരു ഇനം തേനീച്ചകളേക്കാളും ശക്തമല്ലെങ്കിലും അവ കൂടുതല്‍ അപകടകരമാണെന്നതാണ് വസ്തുത.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#African bee#African bee defense#African bee migration#African wildlife#aggressive bees#bee attack#bee death#bee guard#bee nest#bee stinger#bee swarm#bee venom#dangerous bee#deadly bees#honeybee attack#hybrid bee#killer bee#killer bee attacks#stinging insects#venomous bee#അപകടകരമായ തേനീച്ച#ആഫ്രിക്കന്‍ കീടം#ആഫ്രിക്കന്‍ തേനീച്ച#ആഫ്രിക്കന്‍ തേനീച്ച ആക്രമണം#ആഫ്രിക്കന്‍ വനാന്തരം#കുപ്രസിദ്ധ തേനീച്ച#കൊമ്പുള്ള തേനീച്ച#തേനീച്ച കുത്തേറ്റ് മരണം#തേനീച്ച കൂട്ടമായി#തേനീച്ച ഗാര്‍ഡ്#തേനീച്ചയുടെ അലാറം സോണ്‍#തേനീച്ചയുടെ ആക്രമണശക്തി#തേനീച്ചയുടെ കൊമ്പ്#തേനീച്ചയുടെ വിഷം#നദീതീരത്തെ തേനീച്ച#പ്രകോപനം#ഭീകര തേനീച്ച#മനുഷ്യരെ കൊന്ന തേനീച്ച#മൃഗങ്ങളെ കൊന്ന തേനീച്ച#സങ്കര തേനീച്ച

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›