ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ പാക്കിസ്ഥാനിൽ സംഘർഷം രൂക്ഷമാകുന്നു; ഒരാൾ കൊല്ലപ്പെട്ടു
 

 

ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാക്കിസ്ഥാനിൽ സംഘർഷം രൂക്ഷമാകുന്നു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പിടിഐ പ്രവർത്തകർ മാർച്ച് നടത്തി. ക്വറ്റയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തു. ഒരാൾ കൊല്ലപ്പെട്ടു. പല നഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കറാച്ചിയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. സംഘർഷത്തിൽ അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു. 43 പേർ അറസ്റ്റിലായി. ലാഹോറിൽ സൈനിക ഉദ്യോഗസ്ഥന്റെ വീട് പ്രതിഷേധക്കാർ ആക്രമിച്ചു. 

ഭൂമി ഇടപാട് കേസിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവെച്ചായിരുന്നു അറസ്റ്റ്. ഇമ്രാൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.