ഹോം › ലോകം

ലെബനന് പിന്നാലെ സിറിയയിലും പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; ഏഴ് പേർ കൊല്ലപ്പെട്ടു

By MJ Desk · 18 Sep 2024, 08:45 AM

ലെബനന് പിന്നാലെ സിറിയയിലും ഹിസ്ബുല്ല പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം. ഡമാസ്‌കസിലെ പേജർ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ലെബനനിലേതിന് സമാനമായി പേജറുകൾ ചൂടായി സ്ഫോടനം നടക്കുകയായിരുന്നു. 14 പേർക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. രണ്ടിടങ്ങളിൽ ഒരുപോലെ പേജർ ആക്രമണം നടത്തിയതിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഹിസ്ബുല്ലയും ലെബനനും ആരോപിച്ചു. ഇസ്രയേൽ-ഗസ്സ യുദ്ധം തുടങ്ങിയതുമുതൽ ആശയവിനിമയത്തിനായി ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകളാണ് കൂട്ടത്തോടെ ചൂടായി പൊട്ടിത്തെറിച്ചത്. ലെബനനിലെ പേജർ ആക്രമണത്തിൽ 11 പേർ മരിച്ചു. മരിച്ചവരിൽ എട്ടുവയസുകാരിയുമുണ്ട്. 2800ലേറെ പേർക്ക് പരുക്കേറ്റു. ഹിസ്ബുല്ല അംഗങ്ങളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ രണ്ടുപേർ ഹിസ്ബുല്ല ഉന്നത അംഗങ്ങളാണെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു. നൂറോളം ആശുപത്രികളിൽ അടിയന്തിര സാഹചര്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരുക്കേറ്റ ഭൂരിഭാഗം പേരുടേയും മുഖവും കൈകളും തകർന്ന നിലയിലാണ്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pager attack#syria

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›