കൊവിഡ് വ്യാപനം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്ക വിലക്കേർപ്പെടുത്തി. ചൊവ്വാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്. താത്കാലിക വിസയിലുള്ള വിദേശ പൗരൻമാർക്ക് മാത്രമാകും വിലക്ക്
 

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്ക വിലക്കേർപ്പെടുത്തി. ചൊവ്വാഴ്ച മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്. താത്കാലിക വിസയിലുള്ള വിദേശ പൗരൻമാർക്ക് മാത്രമാകും വിലക്ക് ബാധകമാകുക.

യുഎസ് പൗരൻമാർക്കും ഗ്രീൻ കാർഡ് ഉള്ളവർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും യാത്രാവിലക്ക് ബാധകമല്ല. താത്കാലിക വിസയിലുള്ള വിദേശപൗരൻമാർ 14 ദിവസത്തിലധികം ഇന്ത്യയിൽ തങ്ങിയാൽ അമേരിക്കയിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്ര ചെയ്യാൻ കഴിയില്ല.

അതേസമയം അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിക്കും. യാത്രാവിലക്ക് ബാധകമല്ലാത്തവർക്ക് അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പൊതുജനാരോഗ്യം കണക്കിലെടുത്താണ് യാത്രാവിലക്ക് പ്രഖ്യാപിച്ചതെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു.