മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി ചൈനയിലേക്ക് പോയ കനേഡിയന്‍ വിമാനങ്ങള്‍ മടങ്ങിയത് വെറുംകയ്യോടെ

ഒട്ടാവ: മെഡിക്കല് ഉപകരണങ്ങള് എടുക്കുന്നതിന് ചൈനയിലേക്ക് പോയ കാനഡയുടെ രണ്ട് കാര്ഗോ വിമാനങ്ങള് മടങ്ങിയത് വെറുംകയ്യോടെ. ഷാംഗ്ഹായ് വിമാനത്താവളത്തിലെ തിരക്ക് കാരണമാണ് ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്
 

ഒട്ടാവ: മെഡിക്കല്‍ ഉപകരണങ്ങള്‍ എടുക്കുന്നതിന് ചൈനയിലേക്ക് പോയ കാനഡയുടെ രണ്ട് കാര്‍ഗോ വിമാനങ്ങള്‍ മടങ്ങിയത് വെറുംകയ്യോടെ. ഷാംഗ്ഹായ് വിമാനത്താവളത്തിലെ തിരക്ക് കാരണമാണ് ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നിറഞ്ഞിരിക്കുകയാണ് ഷാംഗ്ഹായ് വിമാനത്താവളത്തില്‍. എല്ലാ വിമാനങ്ങളും എത്തിയത് കോവിഡിനെ നേരിടാനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വേണ്ടിയാണ്.

വിമാനങ്ങളിലൊന്ന് കാനഡ സര്‍ക്കാര്‍ ചാര്‍ട്ടര്‍ ചെയ്തതും മറ്റൊന്ന് കാനഡയിലെ ഒരു പ്രവിശ്യാ സര്‍ക്കാര്‍ അയച്ചതുമാണ്. വിമാനത്താവളത്തിലേക്ക് ചരക്ക് എത്തുന്നതും വളരെ ബുദ്ധിമുട്ടിയാണ്. നിരവധി ചെക്ക്‌പോയിന്റുകളും മറ്റും കടന്നാണ് ഇവയെത്തുന്നത്. അതിനിടെ, ചൈനയില്‍ നിന്ന് നേരത്തെ ലഭിച്ച ലഭിച്ച വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ (പി പി ഇ) ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയതല്ലെന്ന് ആരോഗ്യ മന്ത്രി പാറ്റി ഹജ്ദു അറിയിച്ചു.