ഒന്റാരിയോയില്‍ 70 ശതമാനം മരണ സാധ്യതയുള്ളവര്‍ക്ക് ചികിത്സയുണ്ടാകില്ല

ഒട്ടാവ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയില് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. രോഗികളെ പ്രവേശിപ്പിക്കാനാകാതെ പല ആശുപത്രികളും കുഴങ്ങുകയാണ്. ആശുപത്രികളുടെ ശേഷിയുടെ ഇരട്ടിയാണ് നിലവില് ഇവിടെ രോഗികളുള്ളത്. ഇതിനാല്
 

ഒട്ടാവ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. രോഗികളെ പ്രവേശിപ്പിക്കാനാകാതെ പല ആശുപത്രികളും കുഴങ്ങുകയാണ്. ആശുപത്രികളുടെ ശേഷിയുടെ ഇരട്ടിയാണ് നിലവില്‍ ഇവിടെ രോഗികളുള്ളത്. ഇതിനാല്‍ പല ആശുപത്രികളിലും 70 ശതമാനം പോലും തിരിച്ചുവരവിന് സാധ്യതയില്ലാത്ത രോഗികള്‍ക്ക് ചികിത്സയും ഉപകരണങ്ങളുയം സഹായവും നിഷേധിക്കുകയാണ് ആശുപത്രികളില്‍.

അര്‍ബുദം, ഹൃദ്രോഗം, മാറാവ്യാധി കാരണമുള്ള ബലഹീനതകളുള്ളവര്‍ തുടങ്ങിയവരുടെ ജീവന്‍ രക്ഷാ ചികിത്സകള്‍ ഒന്റാരിയോയിലെ ആശുപത്രികളില്‍ നടത്തേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം, കുട്ടികള്‍ക്ക് ഇത് ബാധകമാക്കില്ല. ആരോഗ്യ സംവിധാനത്തിന്റെ ശേഷി 200 ശതമാനമായാല്‍ ഏര്‍പ്പെടുത്താനുള്ളതാണ് ആദ്യ ഘട്ടം. രണ്ടാമത്തെ ഘട്ടത്തില്‍ 50 ശതമാനത്തിലേറെ മരണ സാധ്യതയുണ്ടെങ്കില്‍ ചികിത്സ ലഭിക്കില്ല. മൂന്നാം ഘട്ടത്തില്‍ 30 ശതമാനം മരണ സാധ്യതയുണ്ടെങ്കില്‍ ജീവന്‍രക്ഷാ ചികിത്സ നല്‍കാതിരിക്കാനാണ് തീരുമാനം.