തോക്കുകള്‍ നിരോധിക്കാന്‍ കാനഡ

ഒട്ടാവ: രാജ്യത്തും വിദേശത്തും കൂട്ടക്കൊല നടത്താന് വ്യാപകമായ ഉപയോഗിക്കുന്ന തോക്കുകളും ആയുധങ്ങളും നിരോധിക്കാനൊരുങ്ങി കാനഡ. എ ആര് 15, റൂജര് മിനി- 14 പോലുള്ള തോക്കുകളാണ് നിരോധിക്കുക.
 

ഒട്ടാവ: രാജ്യത്തും വിദേശത്തും കൂട്ടക്കൊല നടത്താന്‍ വ്യാപകമായ ഉപയോഗിക്കുന്ന തോക്കുകളും ആയുധങ്ങളും നിരോധിക്കാനൊരുങ്ങി കാനഡ. എ ആര്‍ 15, റൂജര്‍ മിനി- 14 പോലുള്ള തോക്കുകളാണ് നിരോധിക്കുക.

തോക്കുനിരോധനത്തിന്റെ ഔപചാരിക പ്രഖ്യാപനം വാരാന്ത്യത്തോടെയുണ്ടാകും. ഇതിനൊപ്പം സമീപ ഭാവിയില്‍ തന്നെ കൂടുതല്‍ തോക്ക് നിയന്ത്രണ നടപടികളും കൊണ്ടുവരും. റൂജര്‍ മിനി- 14നും എ ആര്‍- 15നും ഒപ്പം അമേരിക്കയിലും മറ്റും കൂട്ടക്കൊലക്ക് ഉപയോഗിച്ച പല ആയുധങ്ങളും നിരോധിക്കും.  സി ഇസഡ് സ്‌കോര്‍പിയോണ്‍, ദ സ്വിസ്സ് ആംസ് ക്ലാസിക് ഗ്രീന്‍, ബെരെറ്റ സി എക്‌സ് 4 സ്‌റ്റോം, ദി റോബിന്‍സണ്‍ അര്‍മാമന്റ് എക്‌സ് സി ആര്‍, സിഗ് സോയര്‍ സിഗ് എം സി എക്‌സ് അടക്കമുള്ളവയാണ് നിരോധിക്കുക. ദിവസങ്ങള്‍ക്ക് മുമ്പ് കാനഡയില്‍ കൗമാരക്കാരന്‍ നിരവധി പേരെ വെടിവെച്ച് കൊന്നിരുന്നു.