കെനിയയിൽ ചെറുവിമാനം തകർന്ന് വീണ് 12 പേർ മരിച്ചു; ജീവൻ നഷ്ടമായത് വിനോദസഞ്ചാരികൾക്ക്
Oct 28, 2025, 17:03 IST
കെനിയയിൽ ചെറുവിമാനം തകർന്നുവീണ് നിരവധി പേർ മരിച്ചു. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. 12 പേർ മരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മരിച്ചവരിലേറെയും വിനോദസഞ്ചാരികളാണ്. വിനോദസഞ്ചാരകേന്ദ്രമായ ദിയാനിയിൽ നിന്ന് മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ കിച്വ ടെംബോ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന 5 വൈ-സിസിഎ എന്ന വിമാനമാണ് തകർന്നുവീണത്.
ദുരന്തത്തിന് പിന്നാലെ പോലീസും ദുരന്തനിവാരണ സേനാംഗങ്ങളും അപകടസ്ഥലത്ത് എത്തി. മോശം കാലാവസ്ഥ അടക്കമുള്ള ഘടകങ്ങളാകാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.