ഹോം › ലോകം

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

By Metro Desk · 24 Sep 2026, 09:13 AM

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആന്‍റിഗ്വ ആന്‍ഡ് ബാര്‍ബുഡ പതാക വഹിച്ച ‘എംവി കേപ് ഡാവോ’ എന്ന കപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

19 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കപ്പലിലെ മുഴുവന്‍ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഒമാന്‍ അധികൃതരുമായി ഏകോപനം നടത്തിവരികയാണെന്നും, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയും വൈപ്പറുമായ സൂരജ് യാദവാണ് മരിച്ചതെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഒഫ് ഇന്ത്യ (എഫ്എസ്‌യുഐ) ‘എക്‌സ്’ല്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

കപ്പലില്‍ 20 ഇന്ത്യക്കാരുള്‍പ്പെടെ 28 ജീവനക്കാരുണ്ടായിരുന്നതായി എഫ്എസ്‌യുഐ അറിയിച്ചു. ഇന്ത്യന്‍ എംബസി സൂചിപ്പിച്ച 19 ഇന്ത്യന്‍ പൗരന്മാര്‍ എന്ന കണക്കില്‍ നിന്ന് വ്യത്യസ്തമാണ് ഈ സംഖ്യ.

എഫ്എസ്‌യുഐയുടെ റിപ്പോര്‍ട്ട് പ്രകാരം, മിന സാഖറില്‍ നിന്ന് ഒമാന്‍ വഴിയുള്ള യാത്രയ്ക്കിടെ കപ്പലിനു നേരെ രണ്ട് ടോര്‍പ്പിഡോ ആക്രമണങ്ങള്‍ ഉണ്ടായി. ഒന്ന് കപ്പലിന്‍റെ ‘സി-ഡെക്ക്’ ഭാഗത്തുള്ള താമസസ്ഥലത്തിന്‍റെ ഇടതുവശത്തും മറ്റൊന്ന് എന്‍ജിന്‍ റൂമിന് സമീപം കപ്പലിന്‍റെ ഇടതുവശത്തെ പുറംഭാഗത്തുമാണ് പതിച്ചത്.

കപ്പലിലെ ജീവനക്കാരെ റോയല്‍ നേവി ഒഫ് ഒമാന്‍ രക്ഷപ്പെടുത്തി. ജീവനക്കാര്‍ ഇപ്പോള്‍ ഒമാനിലെ സുരക്ഷിതരായി കഴിയുകയാണെന്ന് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›