ഹോം › ലോകം

അലി ഖൊമേനി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; ഇറാനില്‍ മകൻ മൊജ്തബ പിൻഗാമിയായേക്കും

By MJ Desk · 20 Nov 2024, 08:19 AM

ഇറാനിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖൊമേനി ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മൊജ്തബ ഖൊമേനിയെ സുപ്രീം ലീഡറായി തെരഞ്ഞെടുത്തു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. പിതാവിന്റെ മരണത്തിന് മുമ്പ് തന്നെ മൊജ്തബ ചുമതല ഏറ്റെടുത്തേക്കുമെന്നാണ് വിവരം പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാനിൽ ആഭ്യന്തര പ്രതിസന്ധിയും രൂപപ്പെട്ടത്. കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കാതിരിക്കാനാണ് മൊജ്തബയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തതെന്നാണ് വിവരം. അലി ഖൊമേനിയുടെ പിൻഗാമിയെ കണ്ടെത്താനായി ഇറാനിൽ രഹസ്യ ചർച്ചകൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ ആഴ്ചകൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. 85കാരനായ ഖൊമേനിക്ക് വിഷബാധയേറ്റെന്നും വാർത്തകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സംഭവത്തിന് പിന്നിൽ മൊസാദിന്റെ രഹസ്യ ഓപറേഷനാണെന്നും പ്രചാരണമുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Ali Khamenei#iran

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›