ചൈനക്ക് അല്ലാഹു നൽകിയ ശിക്ഷയാണ് കൊറോണയെന്ന് പറഞ്ഞ ഇസ്ലാമിക മതപണ്ഡിതനും കൊറോണ ബാധ

ചൈനയിൽ കൊറോണ വൈറസ് വ്യാപിച്ച സമയത്ത് വിവാദ പരാമർശം നടത്തിയ ഇറാഖി ഇസ്ലാം മതപണ്ഡിതിനും കൊവിഡ് 19 രോഗം ബാധിച്ചു. ആയത്തുള്ള ഹാദി അൽ മൊദറാസിക്കാണ് രോഗം
 

ചൈനയിൽ കൊറോണ വൈറസ് വ്യാപിച്ച സമയത്ത് വിവാദ പരാമർശം നടത്തിയ ഇറാഖി ഇസ്ലാം മതപണ്ഡിതിനും കൊവിഡ് 19 രോഗം ബാധിച്ചു. ആയത്തുള്ള ഹാദി അൽ മൊദറാസിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരിയിൽ ഇയാൾ ചൈനയെ കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

ഇത് അല്ലാഹുവിന്റെ പദ്ധതിയാണ്. കൊറോണ ആരംഭിച്ചത് ചൈനയിൽ നിന്നാണ്. ഇതേ ചൈന 20 ലക്ഷത്തോളം മുസ്ലീങ്ങളെയാണ് പീഡിപ്പിക്കുന്നത്. അതിനാൽ അതിന്റെ ഇരട്ടി നാൽപത് ലക്ഷത്തോളം പേർക്ക് രോഗം നൽകി. അവർ കളിയാക്കുന്ന ശിരോവസ്ത്രം ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ധരിക്കേണ്ടി വന്നു. ചൈനക്കും ജനങ്ങൾക്കും ദൈവം നൽകിയ ശിക്ഷയാണിത് എന്നായിരുന്നു മൊദറാസി പറഞ്ഞത്

മൊദറാസിക്കും കുടുംബാഗങ്ങൾക്കും കൊറോണ ബാധിച്ചതായാണ് നിലവിലെ വാർത്ത. മൊദറാസിയുടെ മരുമകൻ വാർത്ത സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇറാഖിൽ ഇതുവരെ 54 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.