ഫ്രാൻസിൽ മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്ത് കൊന്നു; തീവ്രവാദ ബന്ധമെന്ന് പോലീസ്

ഫ്രാൻസിൽ മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്തു കൊന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് സംഭവം. പ്രവാചകന്റെ കാർട്ടൂൺ വിദ്യാർഥികളെ കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം പാരീസിൽ വലിയ പ്രതിഷധം
 

ഫ്രാൻസിൽ മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്തു കൊന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് സംഭവം. പ്രവാചകന്റെ കാർട്ടൂൺ വിദ്യാർഥികളെ കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം പാരീസിൽ വലിയ പ്രതിഷധം നടന്നിരുന്നു. ഈ അധ്യാപകനാണ് കൊല്ലപ്പെട്ടത്.

അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. കോൺഫ്‌ളാൻഡ് സെന്റ് ഹോണറിനിലെ സ്‌കൂളിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സംഭവത്തിൽ ഉൾപ്പെട്ടവർക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി പോലീസ് അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സംഭവത്തെ അപലപിച്ചു. ഭീകരർ വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.