ഹോം › ലോകം

ട്രംപിനെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ബൈഡൻ; അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് നേതാക്കൾ

By MJ Desk · 14 Nov 2024, 08:30 AM

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൈറ്റ് ഹൗസിൽ സ്വീകരണമൊരുക്കി പ്രസിഡന്റ് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് ശേഷം നേതാക്കളുടെ ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നുവിത്. ജനുവരി 20ന് നടക്കുന്ന അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് ഇരുവരും പറഞ്ഞു. സുഗമമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് സൗകര്യപ്രദമാകാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ബൈഡൻ പ്രതികരിച്ചു. രാഷ്ട്രീയം കഠിനമാണ്. പല കാര്യങ്ങളിലും ഇത് മനോഹരമായ ലോകമല്ല. പക്ഷേ ഇന്ന് ഇതൊരു മനോഹര ലോകമാണ്. സുഗമമായ അധികാര കൈമാറ്റം നടക്കുന്നതിൽ വളരെയധികം അഭിനന്ദിക്കുന്നു എന്ന് ട്രംപും പ്രതികരിച്ചു ട്രംപ് ഇത് രണ്ടാം തവണയാണ് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ എത്തുന്നത്. ട്രംപിന് 312 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 226 വോട്ടുകളാണ് നേടാനായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#donald trump#joe biden

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›