ലാഹോറിൽ ഹാഫിസ് സയീദിന്റെ വീടിന് സമീപം സ്‌ഫോടനം; നാല് കുട്ടികൾ മരിച്ചു

പാക്കിസ്ഥാനിലെ ലാഹോറിൽ നടന്ന സ്ഫോടനത്തിൽ നാല് കുട്ടികൾ മരിച്ചു. പതിനൊന്ന് പേർക്ക് പരുക്കേറ്റു. ബാർക്കി റോഡിലെ പംഗാളി ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്. അഞ്ചിനും എട്ട് വയസ്സിനും ഇടയിലുള്ള
 

പാക്കിസ്ഥാനിലെ ലാഹോറിൽ നടന്ന സ്‌ഫോടനത്തിൽ നാല് കുട്ടികൾ മരിച്ചു. പതിനൊന്ന് പേർക്ക് പരുക്കേറ്റു. ബാർക്കി റോഡിലെ പംഗാളി ഗ്രാമത്തിലാണ് സ്‌ഫോടനം നടന്നത്.

അഞ്ചിനും എട്ട് വയസ്സിനും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. പരുക്കേറ്റവരിൽ നാല് പേർ കുട്ടികളും രണ്ട് സ്ത്രീകളുമുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയീദിന്റെ വീടിന് സമീപത്താണ് സ്‌ഫോടനം നടന്നത്. ഗ്യാസ് ചോർച്ചയെ തുടർന്നാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് പറയുന്നു.