ജനിതകമാറ്റം വന്ന വൈറസ് കൂടുതൽ മാരകമായേക്കാമെന്ന് ബോറിസ് ജോൺസൺ; ബ്രിട്ടനിൽ സ്ഥിതി രൂക്ഷം

യുകെയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രോഗവ്യാപനം കൂടുന്നതിന് പുറമെ മരണനിരക്ക് വർധിക്കുന്നതുമായും ഇതിന് ബന്ധമുണ്ട്. പ്രായമേറിയവർക്ക്
 

യുകെയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രോഗവ്യാപനം കൂടുന്നതിന് പുറമെ മരണനിരക്ക് വർധിക്കുന്നതുമായും ഇതിന് ബന്ധമുണ്ട്.

പ്രായമേറിയവർക്ക് 30 മുതൽ നാൽപത് ശതമാനം വരെ വകഭേദം വന്ന വൈറസ് മാരകമായേക്കാമെന്നാണ് വിദഗ്ധരും പറയുന്നത്. ബ്രിട്ടനിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 16 ശതമാനമാണ് മരണനിരക്ക് ഉയർന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ്

വെള്ളിയാഴ്ച 1401 പേരാണ് ബ്രിട്ടനിൽ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 95,981 ആയി.