ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം കഫുവിന്റെ മകന് കളിക്കളത്തിൽ ദാരുണാന്ത്യം

ബ്രസിൽ ഫുട്ബോൾ ഇതിഹാസവും മുൻ ക്യാപ്റ്റനുമായ കഫുവിന്റെ മകന് ഫുട്ബോൾ മൈതാനത്ത് ദാരുണാന്ത്യം. ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വീടിനടുത്ത് സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് സംഭവം.
 

ബ്രസിൽ ഫുട്‌ബോൾ ഇതിഹാസവും മുൻ ക്യാപ്റ്റനുമായ കഫുവിന്റെ മകന് ഫുട്‌ബോൾ മൈതാനത്ത് ദാരുണാന്ത്യം. ഫുട്‌ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

വീടിനടുത്ത് സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്നതിനിടെയാണ് സംഭവം. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബ്രസീൽ ദേശീയ ടീമിൽ 16 വർഷം കളിച്ച താരമാണ് കഫു. രണ്ട് തവണ കിരീടം നേടിയ ടീമിലെ അംഗമായിരുന്നു. 2002ൽ ലോകകപ്പ് നേടിയ ടീമിന്റെ നായകനുമായിരുന്നു.