ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ റിപബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകും

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 2021 ഇന്ത്യൻ റിപബ്ലിക് ദിന പരേഡിൽ മുഖ്യാഥിതിയാകും. ബ്രിട്ടൻ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ ക്ഷണം ബോറിസ് ജോൺസൺ സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി
 

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 2021 ഇന്ത്യൻ റിപബ്ലിക് ദിന പരേഡിൽ മുഖ്യാഥിതിയാകും. ബ്രിട്ടൻ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ ക്ഷണം ബോറിസ് ജോൺസൺ സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് വ്യക്തമാക്കി

ബ്രിട്ടൻ ആതിഥ്യമരുളുന്ന ജി 7 ഉച്ചകോടിയിലേക്ക് നരേന്ദ്രമോദിയെയും ക്ഷണിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും റാബ് പറഞ്ഞു. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

നവംബർ 27ന് നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി മോദി ബോറിസ് ജോൺസണെ റിപബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകാൻ ക്ഷണിച്ചത്.