ബ്യുബോണിക് പ്ലേഗ്; ചൈനയിൽ ഒരു മരണം സ്ഥിരീകരിച്ചു

ചൈനയിൽ ബ്യുബോണിക് പ്ലേഗ് പടരുന്നു . ഇന്നർ മംഗോളിയ പ്രദേശത്ത് ബ്യുബോണിക് പ്ലേഗ് ബാധയെ തുടർന്ന് ഒരു മരണം രേഖപ്പെടുത്തിയതോടെ ഇവിടുത്തെ ഒരു ഗ്രാമം പൂർണമായും അടച്ചു.
 

ചൈനയിൽ ബ്യുബോണിക് പ്ലേഗ് പടരുന്നു . ഇന്നർ മംഗോളിയ പ്രദേശത്ത് ബ്യുബോണിക് പ്ലേഗ് ബാധയെ തുടർന്ന് ഒരു മരണം രേഖപ്പെടുത്തിയതോടെ ഇവിടുത്തെ ഒരു ഗ്രാമം പൂർണമായും അടച്ചു. ബോന്റോ പട്ടണത്തിൽ ഞായറാഴ്ച മരിച്ചയാൾക്ക് ബ്യുബോണിക് പ്ലേഗ് ബാധിച്ചിരുന്നതായി കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്.

മരിച്ചയാളുമായി സമ്പർക്കം പുലർത്തിയ ഒമ്പത് പേരെ പ്രൈമറി കോൺടാക്ടായും 26 പേരെ സെക്കന്ററി കോൺടാക്ടായും തിരിച്ച് ക്വാറന്റൈൻ ചെയ്ത് നിരീക്ഷിച്ച് വരികയാണ്. ഇവരുടെ പ്രാഥമിക പരിശോധനാഫലം നെഗറ്റീവാണ്. ഗ്രാമം സ്ഥിതി ചെയ്യുന്ന ഡമാവോ ബാനർ ജില്ലയിൽ ഈ വർഷം അവസാനം വരെ പ്ലേഗ് പടരാതിരിക്കാനുള്ള ലെവൽ 3 ജാഗ്രതാ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ബാക്ടീരിയ രോഗമായ പ്ലേഗിന്റെ മൂന്ന് രൂപങ്ങളിൽ ഒന്നാണ് ബ്യുബോണിക് പ്ലേഗ്. പനി, ശരീരവേദന, ചുമ, വിറയൽ തുടങ്ങിയവയാണ് ബ്യുബോണിക് പ്ലേഗിന്റെ ലക്ഷണങ്ങൾ. എലി, അണ്ണാൻ, മാർമറ്റ് തുടങ്ങിയ കരണ്ടു തീനികളിൽ കാണപ്പെടുന്ന ചെള്ളുകളാണ് മനുഷ്യരിൽ ബ്യുബോണിക് പ്ലേഗ് ഉണ്ടാകാനുള്ള പ്രധാന കാരണം. ചിലപ്പോൾ ഈച്ചകൾ വഴിയും രോഗം പകരാൻ സാദ്ധ്യതയുണ്ട്.