ഇറ്റലിയിൽ കേബിൾ കാർ തകർന്നുവീണ് 14 പേർ മരിച്ചു

വടക്കൻ ഇറ്റലിയിലെ പീഡ് മോണ്ടിയിലുള്ള മൊട്ടറോൺ മലനിരകളിൽ കേബിൾ കാർ തകർന്നുവീണ് 14 പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും അഞ്ച് ഇസ്രായേലികളും ഉൾപ്പെടുന്നു. പ്രാദേശിക സമയം
 

വടക്കൻ ഇറ്റലിയിലെ പീഡ് മോണ്ടിയിലുള്ള മൊട്ടറോൺ മലനിരകളിൽ കേബിൾ കാർ തകർന്നുവീണ് 14 പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും അഞ്ച് ഇസ്രായേലികളും ഉൾപ്പെടുന്നു.

പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. മലമുകളിലെത്തുന്നതിന് 300 മീറ്റർ അകലെ വെച്ചാണ് കേബിൾ കാർ തകർന്നുവീണത്. 1970 മുതൽ കേബിൾ കാർ സർവീസ് ഇവിടെയുണ്ട്. നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.